ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്ക് പന്നിപ്പനി; ആശങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd July 2022 10:35 AM  |  

Last Updated: 22nd July 2022 10:35 AM  |   A+A-   |  

swine flu

ഫയല്‍ ചിത്രം

 

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സ്വദേശിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. ഫത്തേപ്പൂര്‍ ജില്ലയില്‍ താമസിക്കുന്ന രാം ബാബു എന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇയാള്‍ കാണ്‍പൂരിലെ റീജന്‍സി ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങളായി തുടരുന്ന പനിയും ജലദോഷവും നടുവേദനയെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥീരീകരിച്ചത്. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ഇയാളുടെ കുടുംബത്തെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും കാന്‍പൂര്‍ സിഎംഒ അലോക് രഞ്ജന്‍ പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശില്‍ ചത്തനിലയില്‍ കണ്ടെത്തുന്ന പന്നികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാതായി അധികൃതര്‍ പറയുന്നു. ചത്തപ്പന്നിയുടെ വിസര്‍ജ്യം പരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്ക് അയച്ചതായും കാന്‍പൂര്‍ മുന്‍സിപ്പല്‍ അധികൃതര്‍ പറഞ്ഞു. ചത്തപ്പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനിയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; മാനന്തവാടി ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊല്ലും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ