സഹായിയുടെ വീട്ടില്‍ നോട്ടു കൂമ്പാരം; കണ്ടെടുത്തത് 21 കോടി; ബംഗാള്‍ മന്ത്രി അറസ്റ്റില്‍

പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് കുംഭകോണം നടന്നത്
പാര്‍ഥ ചാറ്റര്‍ജി അര്‍പ്പിത മുഖര്‍ജിക്കൊപ്പം, കണ്ടെടുത്ത പണം/ ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്ത ചിത്രം
പാര്‍ഥ ചാറ്റര്‍ജി അര്‍പ്പിത മുഖര്‍ജിക്കൊപ്പം, കണ്ടെടുത്ത പണം/ ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്ത ചിത്രം

കൊല്‍ക്കത്ത: അധ്യാപക നിയമത്തിലെ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവും പശ്ചിമ വ്യവസായ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് കുംഭകോണം നടന്നത്.

പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡില്‍ 21 കോടി രൂപ കണ്ടെടുത്തിരുന്നു. അപര്‍ണയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ബിജെപി നേതാക്കള്‍ ്ട്വീറ്റ് ചെയ്തു.

ഇരുപത്തിയാറു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാര്‍ഥ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നു തന്നെ പാര്‍ഥയെ കോടതിയില് ഹാജരാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com