ചപ്പുചവറുകള്‍ വഴിയില്‍ തള്ളി; മുഖ്യമന്ത്രിയുടെ വീടിന് 10,000 രൂപ പിഴ

മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാര്‍ ഭക്ഷണാവശിഷ്ടവും ചപ്പുചറുകളും മറ്റും അശ്രദ്ധമായി  വഴയില്‍ തളളുന്നതായി പ്രദേശവാസികളുടെ പരാതി ലഭിച്ചിരുന്നതായി ബിജെപി കൗണ്‍സിലര്‍
ഭഗവന്ത് മാന്‍
ഭഗവന്ത് മാന്‍

ചണ്ഡിഗഡ്: ചപ്പുചവറുകള്‍ അശ്രദ്ധമായി പുറത്തുതളളിയതിന്  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വീടിന് കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെ നഗരസഭാ അധികൃതര്‍ 10,000 രൂപ പിഴയിട്ടു.  ചണ്ഡിഗഡ് സെക്ടര്‍ രണ്ടിലെ ഏഴ് എന്ന വിലാസത്തിനുള്ള പിഴ നോട്ടീസ്, സിആര്‍പിഎഫ് ബറ്റാലിയന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഹര്‍ജീന്ദര്‍ സിങ്ങാണ് ഇറക്കിയത്.

മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാര്‍ ഭക്ഷണാവശിഷ്ടവും ചപ്പുചറുകളും മറ്റും അശ്രദ്ധമായി  വഴയില്‍ തളളുന്നതായി പ്രദേശവാസികളുടെ പരാതി ലഭിച്ചിരുന്നതായി ബിജെപി കൗണ്‍സിലര്‍ മഹേഷ് ഇന്ദര്‍സിങ്ങ് സിദ്ധു പറഞ്ഞു. 

നഗരസഭാ ജീവനക്കാര്‍ ഒട്ടേറെത്തവണ ഇക്കാര്യം മുഖ്യമന്ത്രിയുടെ വീട്ടിലെ ജീവനക്കാരെ ധരിപ്പിച്ചതുമാണ്. സെക്ടര്‍ രണ്ടിലെ ആറ്, ഏഴ് നമ്പര്‍ വസതികളെല്ലാം മുഖ്യമന്ത്രിയുടെ വസതിയുടെ ഭാഗമാണ്. 

കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ഭഗവന്ത് മാനെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് സുല്‍ത്താന്‍പുര്‍ ലോധിയിലെ പുണ്യനദിയായ കാലി ബെയിനില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വയറുവേദനയുണ്ടായത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com