'മദ്യം നിരോധിച്ച് കഞ്ചാവ് പ്രോത്സാഹിപ്പിക്കണം'; നിർദേശവുമായി ബിജെപി എംഎൽഎ, വിവാദം

കഞ്ചാവും ഭാം​ഗും ഉപയോ​ഗിക്കുന്നവർ കൊള്ളയും കൊലയും ബലാത്സം​ഗവും ചെയ്യുന്നത് കുറവാണ് എന്നാണ് ബിജെപി എംഎൽഎയുടെ വാദം
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ബിലാസ്പുർ; മദ്യാസക്തി ചെറുക്കാൻ കഞ്ചാവിന്റേയും ഭാം​ഗിന്റേയും ഉപയോ​ഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്​ഗഡ് എംഎൽഎ ഡോ. കൃഷ്ണമൂർത്തി ബന്ധി. കഞ്ചാവും ഭാം​ഗും ഉപയോ​ഗിക്കുന്നവർ കൊള്ളയും കൊലയും ബലാത്സം​ഗവും ചെയ്യുന്നത് കുറവാണ് എന്നാണ് ബിജെപി എംഎൽഎയുടെ വാദം. 

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം. ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. - കൃഷ്ണമൂർത്തി ബന്ധി പറഞ്ഞു. 

അതിനിടെ എംഎൽഎ ലഹരി ഉപയോ​ഗം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. നിലവിലെ നിയമപ്രകാരം കഞ്ചാവിന്റെ ഉപയോ​ഗവും വിൽപനയും നിയമവിരുദ്ധമാണ്. എന്നാൽ കഞ്ചാവിന്റെ ഇലകളും മറ്റും ഉപയോ​ഗിച്ച് തയാറാക്കുന്ന പാനിയമായ ഭാം​ഗിന് സംസ്ഥാനത്ത് നിരോധനമില്ല. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com