ദേശീയപാതയില്‍ സാഹസികയാത്ര; ഡിവൈഡറില്‍ ഇടിച്ച് പറന്നുയര്‍ന്ന് കാര്‍; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2022 12:31 PM  |  

Last Updated: 26th July 2022 12:31 PM  |   A+A-   |  

car_accident

അപകടത്തിന്റെ വീഡിയോ ദൃശ്യം

 

ചണ്ഡിഗഡ്: ദേശീയ പാതയില്‍ സാഹസിക പ്രകടനം നടത്തുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ച് കാര്‍ തകര്‍ന്നു. നിസാര പരുക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. സോളനിലെ ദേശീയപാത അഞ്ചിലാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. അമൃതസര്‍ സ്വദേശിയാണ് ഡ്രൈവറെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

സാഹസികപ്രകടനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ തട്ടി പറന്നുയര്‍ന്ന് എതിര്‍വശത്തെ പാതയിലേക്ക് വീഴുകയുമായിരുന്നു. എതിരെ വന്ന കാര്‍ യാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഡോര്‍ പാതി തുറന്നിട്ടായിരുന്നു അഭ്യാസ പ്രകടനം. പിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രികരാണ് വീഡിയോ പകര്‍ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബിജെപി നേതാക്കളെ വിളിച്ച് പിന്തുണ തേടിയതിന് പിന്നാലെ മൊബൈല്‍ സിം പ്രവര്‍ത്തനരഹിതമായി; പരാതിയുമായി മാര്‍ഗരറ്റ് ആല്‍വ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ