കടിച്ച പാമ്പിനെ ഡോക്ടറുടെ മേശപ്പുറത്ത് വച്ച് കര്‍ഷകന്‍, ജീവനക്കാരും രോഗികളും ആശുപത്രിയില്‍ നിന്ന് പുറത്തേയ്ക്ക് ഓടി; പരിഭ്രാന്തി 

ബിഹാറില്‍ കടിച്ച പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയില്‍ എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ കടിച്ച പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയില്‍ എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിയുന്നതിനും ചികിത്സയെ സഹായിക്കുന്നതിനുമാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് കര്‍ഷകന്റെ വിശദീകരണം. പാമ്പിനെ മേശപ്പുറത്ത്  വച്ചതോടെ, ഡോക്ടര്‍മാരും നഴ്‌സുമാരും  അടക്കം ആശുപത്രിയിലെ ജീവനക്കാരും രോഗികളും പുറത്തേയ്ക്ക് ഓടി.

ബിഹാര്‍ ഷരീഫ് ജില്ലയില്‍ സദര്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. സുരേന്ദ്ര പ്രസാദിനെയാണ് പാമ്പ് കടിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സുുരേന്ദ്രയെ പാമ്പ് കടിച്ചത്. കാലിലാണ് കടിച്ചത്. കടിച്ച പാമ്പിനെ സുരേന്ദ്ര അപ്പോള്‍ തന്നെ പിടികൂടി.

തന്നെ കടിച്ചത് വിഷമുള്ള പാമ്പായിരിക്കില്ല എന്ന് കരുതി പാമ്പുമായി സുരേന്ദ്ര വീട്ടിലേക്ക് പോയി. എന്നാല്‍ രാത്രിയോടെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ഉടന്‍ കുടുംബാംഗങ്ങളാണ് സുരേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചത്.

അത്യാഹിത വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേന്ദ്രയോട് ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു. ഈസമയത്താണ് കൈവശം ഉണ്ടായിരുന്ന പാമ്പിനെ എടുത്ത് മേശപ്പുറത്ത് വച്ചത്. ഇതോടെയാണ് ജീവനക്കാര്‍ ഭയന്ന് പുറത്തേയ്ക്ക് ഓടിയത്. പാമ്പിനെ തിരിച്ചറിഞ്ഞ് എളുപ്പം ചികിത്സ തുടങ്ങാമലോ എന്നുകരുതിയാണ് കടിച്ച പാമ്പിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നാണ് സുരേന്ദ്ര പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com