അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വിജയകരം; കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷപ്പെടുത്തി 

അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: അഞ്ചുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ 12കാരിയെ രക്ഷിച്ചു. നാട്ടുകാരുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും സഹകരണത്തോടെ കരസേനയാണ് കുഴല്‍ക്കിണറില്‍ 60 അടി താഴ്ചയില്‍ കുടുങ്ങി കിടന്ന പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഗുജറാത്ത് സുരേന്ദ്രനഗര്‍ ജില്ലയിലെ ഗജന്‍വാവ് ഗ്രാമത്തില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ  അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുഴല്‍ക്കിണര്‍ മൂടി കൊണ്ട് അടച്ചിരുന്നില്ല.700 അടി താഴ്ചയുള്ള കിണറില്‍ 60 അടി താഴ്ചയിലാണ് മനീഷ കുടുങ്ങി കിടന്നത്. 

വിവരം അറിഞ്ഞ് പൊലീസ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അതിനിടെ കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കുഴല്‍ക്കിണറിലേക്ക് ക്യാമറ ഇറക്കിയതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി ബി ഹിരാണി പറയുന്നു. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്ത കുട്ടിയെ ഉടന്‍ തന്നെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com