ദേവി അവാർഡ്‌സ് 2022: പുരസ്കാരം ഏറ്റുവാങ്ങി 15 വനിതാരത്നങ്ങൾ  

മുൻ കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യൻ സ്വാമി മുഖ്യാതിഥിയായിരുന്നുന്നു
ദേവി അവാർഡ്‌സ് 2022
ദേവി അവാർഡ്‌സ് 2022

കൊൽക്കത്ത: ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് സംഘടിപ്പിച്ച 21-ാമത് ദേവി അവാർഡ്‌സ് ഇന്നലെ കൊൽക്കത്തയിൽ നടന്നു. വർണ്ണാഭമായ ചടങ്ങിൽ വിവിധ തൊഴിൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 15 വനിതകൾക്ക് അവാർഡ് സമ്മാനിച്ചു. മുൻ കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യൻ സ്വാമി മുഖ്യാതിഥിയായിരുന്നുന്നു. താംഗ്രയിലെ ഐടിസി സൊണാർ ആഢംഭര ഹോട്ടലിലാണ് അവാർഡ് നിശ അരങ്ങേറിയത്. 

വൈദ്യശാസ്ത്രം, ശാസ്ത്രം, കായികം, ചരിത്രം, സാഹിത്യം, നൃത്തം, ഫാഷൻ, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി, സിനിമ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച കൊൽക്കത്തയിൽ നിന്നുള്ള 15 വനിതകളാണ് അവാർഡിന് അർഹരായത്. വിജയികൾക്ക് സുബ്രഹ്മണ്യൻ സ്വാമി അവാർഡുകൾ വിതരണം ചെയ്തു. 

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ജൂലൻ ഗോസ്വാമി, നടി സ്വസ്തിക മുഖർജി, കെസിസി ചെയർപേഴ്സണും ഇമാമി ആർട്ട് സിഇഒയുമായ റിച്ച അഗർവാൾ,  സംവിധായിക നന്ദിത റോയ്, സാമൂഹിക പ്രവർത്തകയും സംരംഭകയുമായ പ്രിയദർശിനി ഹക്കിം, ഹെറിറ്റേജ് സ്കൂൾ പ്രിൻസിപ്പൽ സീമ സപ്രു, സംരംഭകയും ഫിറ്റ്നസ് വിദഗ്ധയുമായ സനായ മേത്ത വ്യാസ്, ഫാഷൻ ഡിസൈനർ പരോമിത ബാനർജി, ശാസ്ത്രജ്ഞ പദ്മശ്രീ സംഘമിത്ര ബന്ദ്യോപാധ്യായ, സാംസ്കാരിക ചരിത്രകാരി തപതി ഗുഹ താകുർത്ത, എഴുത്തുകാരി ദേബർതി മുഖോപാധ്യായ, നർത്തകി വന്ദന അലസെ ഹസ്ര, അൽക്ക ബംഗൂർ, പൾമണോളജിസ്റ്റ് ഡോ. സുസ്മിത റോയ്ചൗധരി, പ്രീയം ബുധിയ എന്നിവരാണ് അവാർഡിന് അർഹരായവർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com