20 രൂപയ്ക്ക് 50-ാം പിറന്നാൾ
By സമകാലിക മലയാളം ഡെസ്ക് | Published: 01st June 2022 07:35 AM |
Last Updated: 01st June 2022 08:26 AM | A+A A- |

20 രൂപ നോട്ട്
രാജ്യത്ത് 20 രൂപയുടെ നോട്ട് അച്ചടിച്ചിറക്കിയിട്ട് ഇന്ന് അൻപത് വർഷം തികയുന്നു. 1972 ജൂൺ ഒന്നിനാണ് ആദ്യ 20 രൂപ നോട്ട് പുറത്തിറങ്ങിയത്. പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമായിരുന്നു അര നൂറ്റാണ്ട് മുമ്പിറങ്ങിയ ഈ നോട്ടിന്റെ പ്രധാന സവിശേഷത.
1975ൽ കൊണാർക്ക് വീൽ ചിത്രവുമായി 20 രൂപയുടെ രണ്ടാമത്തെ ഡിസൈൻ പുറത്തിറങ്ങി. പിന്നീട് പലവട്ടം നോട്ടിന്റെ ഡിസൈനിൽ മാറ്റം വന്നു. ഏറ്റവുമൊടുവിൽ 2019 ഏപ്രിലിലാണ് അവസാന ഡിസൈൻ പുറത്തിറങ്ങിയത് ‘മഹാത്മ ഗാന്ധി സീരീസിൽ’ പെട്ട ഈ 20 രൂപ നോട്ടാണ് ഇപ്പോൾ നിലിവിലുള്ളത്.
ഈ വാർത്ത കൂടി വായിക്കാം
മെട്രോയിലേറി ഇന്ന് സ്കൂളിലേക്ക് പോകാം; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ