പ്രിയങ്ക ഗാന്ധിക്കു കോവിഡ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 11:03 AM  |  

Last Updated: 03rd June 2022 11:03 AM  |   A+A-   |  

priyanka gandhi

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി/ഫയല്‍

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കു കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായും പ്രിയങ്ക അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരിയ പനിയും മറ്റു രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് സോണിയ ഗാന്ധി സ്വയം നിരീക്ഷണത്തിലേക്ക് മാറി. 

അടുത്ത ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്മുന്‍പാകെ ഹാജരാകാനിരിക്കേയാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സോണിയ ഗാന്ധിക്കും രാഹുലിനും നോട്ടീസ് നല്‍കിയത്. ബുധനാഴ്ച തന്നെ ഇഡിക്കു മുന്നില്‍ ഹാജരാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കോവിഡ് കേസുകള്‍ ഉയരുന്നു, ഇന്നലെ നാലായിരത്തിലേറെ പേര്‍ക്കു രോഗബാധ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ