വൈകല്യത്തിന്റെ പേരില്‍ വിമാന യാത്ര നിഷേധിക്കരുത്, ഡോക്ടറുടെ സേവനം തേടാം; ചട്ട ഭേദഗതി 

ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ യാത്ര നിഷേധിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ യാത്ര നിഷേധിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം. വിമാന യാത്രയുമായി ബന്ധപ്പെട്ട് ഡിജിസിഎയുടെ കരട് നിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാനയാത്ര നിഷേധിക്കരുത്. വിമാനയാത്രക്കിടെ അത്തരത്തിലുള്ള യാത്രക്കാരന്റെ ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ഘട്ടത്തില്‍ യാത്രക്കാരനെ ഡോക്ടറെ കാണിച്ച് ഉപദേശം തേടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡോക്ടറുടെ ഉപദേശപ്രകാരം യാത്രക്കാരനെ വിമാനത്തില്‍ കയറ്റുന്നതിലോ യാത്ര നിഷേധിക്കുന്നതിലോ വിമാന കമ്പനി ഉചിതമായ തീരുമാനം എടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അടുത്തിടെ, ഭിന്നശേഷിക്കാരനായ ആണ്‍കുട്ടിയ്ക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് ഡിജിസിഎ അഞ്ചുലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കുട്ടി പരിഭ്രാന്തിയിലായതിനാല്‍ മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി യാത്ര നിഷേധിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഡിജിസിഎ കരട് നിര്‍ദേശം ഇറക്കിയത്. 

ഇതില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ ചട്ടത്തിന് രൂപം നല്‍കുമെന്നും ഡിജിസിഎ അറിയിച്ചു.വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com