4000 കിലോമീറ്റര്‍ ദൂര പരിധി; ഇന്ത്യ വീണ്ടും ദീർഘദൂര മിസൈൽ അഗ്നി 4 വിജയകരമായി പരീക്ഷിച്ചു

രണ്ട് ഘട്ടമുള്ള ഉപരിതല- ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി- 4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഭുവനേശ്വർ: ദീർഘദൂര മിസൈൽ അഗ്നി 4 വീണ്ടും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷാ തീരത്തെ ഡോ അബ്ദുൽ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വൈകീട്ട് 7.30 ഓടെയായിരുന്നു വിക്ഷേപണം. ആണവായുധ വാഹകശേഷിയുള്ള ദീർഘദൂര മിസൈലാണ് അഗ്നി 4. പരീക്ഷണം പൂർണ വിജയമായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് ഘട്ടമുള്ള ഉപരിതല- ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി- 4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. 

ഇതിനോടകം തന്നെ സൈന്യത്തിന്റെ ഭാഗമായ അഗ്നി-4 പാകിസ്ഥാനെ ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. ഡിആര്‍ഡിഒ നിര്‍മിച്ച അഗ്നി- 4 2011, 2012, 2014, 2015, 2017, 2018 വര്‍ഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com