കിണറ്റില്‍ നിന്ന് മുരള്‍ച്ച; നോക്കിയപ്പോള്‍ കൂറ്റന്‍ പുള്ളിപ്പുലി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 11:06 AM  |  

Last Updated: 09th June 2022 11:06 AM  |   A+A-   |  

leopard

കിണറ്റില്‍ വീണ പുള്ളിപ്പുലി

 

ഭുവനേശ്വര്‍: കിണറ്റില്‍ വീണ പുള്ളിപ്പുലിയെ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ഹിന്ദോള്‍ ഘട്ടിന് സമീപമാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയാണ് പുലി കിണറ്റില്‍ വീണത്. അതിന്റെ മുരള്‍ച്ച കേട്ട ഗ്രാമവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

ഒരു മരഏണിയുടെ സഹായത്തോടെയാണ് പുലിയെ കിണറ്റില്‍ നിന്ന് രക്ഷിച്ചതെന്ന ഓഫീസര്‍ മിശ്ര കിഷന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

105 മണിക്കൂറില്‍ 75 കിലോ മീറ്റര്‍ റോഡ്; ഗിന്നസ് റെക്കോര്‍ഡ്; അഭിനന്ദിച്ച് ഗഡ്കരി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ