നീറ്റ് പിജി കേസ്: സുപ്രീംകോടതി വിധി ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 07:06 AM  |  

Last Updated: 10th June 2022 07:07 AM  |   A+A-   |  

neet pg

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സലിംഗ് പ്രത്യേകം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

നീറ്റ് പിജി ഒഴിവു വന്ന സീറ്റുകളിലേക്ക് പ്രത്യേക കൗണ്‍സലിംഗ് നടത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. നിലവില്‍ ഒമ്പത് റൗണ്ട് കൗണ്‍ലിംഗ് ഇതിനോടകം പൂര്‍ത്തിയായി. 

ഉദ്യോഗാര്‍ത്ഥികള്‍ നോണ്‍ ക്ലിനിക്കല്‍ സീറ്റുകള്‍ എടുക്കാത്തതിന്റെ അനന്തരഫലമാണ് അവശേഷിക്കുന്ന വലിയഭാഗം ഒഴിവുകള്‍ക്ക് കാരണമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കളിക്കരുതെന്ന് കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. അവസാന റൗണ്ട് കൗണ്‍സിലിംഗിന് ശേഷവും 1,456 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടിമറി നടക്കുമോ?; നിർണായക രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ