കോവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്; തുടര്‍ച്ചയായ മൂന്നാംദിവസവും 8000ലധികം രോഗികള്‍ 

രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 47,995 ആയി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ മരിച്ചു. 4,592 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 47,995 ആയി.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് എട്ടായിരത്തിന് മുകളിലെത്തുന്നത്.  രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി. രോഗമുക്തി നേടിയത് 4,26,57,335 പേരാണ്.

രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച മുംബൈയില്‍ 1,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഡല്‍ഹി 735, കൊല്‍ക്കത്ത 123, ചെന്നൈ 124, ബംഗളൂരൂ 429 എന്നിങ്ങനെയാണ് നഗരങ്ങളിലെ കോവിഡ് ബാധിതര്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com