മാലയിട്ടു, മോതിരം മാറി; വധുവിനെ വേണ്ടെന്ന് വരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 05:18 PM  |  

Last Updated: 13th June 2022 05:18 PM  |   A+A-   |  

marriage

പ്രതീകാത്മക ചിത്രം

 

പട്‌ന: ബിഹാറില്‍ വിവാഹദിനത്തില്‍ പരസ്പരം വരണമാല്യം അണിയിക്കുന്നത് അടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷം വധുവിനെ സ്വീകരിക്കാന്‍ തയ്യാറാവാതെ വരന്‍. മറ്റൊരു പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാണ് എന്ന കാരണത്താലാണ് വരന്‍ പിന്മാറിയത്. വിവാഹത്തിന്റെ ഭാഗമായി കൈമാറിയ വിലപ്പിടിച്ച വസ്തുക്കളും പണവും അടക്കം മടക്കി നല്‍കണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. 

മോട്ടിഹരിയിലാണ് സംഭവം. എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് വരന്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോതിരം മാറ്റല്‍ അടക്കമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് വരന്‍ തീരുമാനം മാറ്റിയത്. വധുവിന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീധനം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹദിനത്തില്‍ പരസ്പരം വരണമാല്യം അണിയിച്ച ശേഷം വരന്‍ മുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. വരനെ പിടികൂടിയ വധുവിന്റെ ബന്ധുക്കള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മുറിയില്‍ പൂട്ടിയിട്ടു. വരനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് അതിന് തയ്യാറായില്ല. അവസാനം കല്യാണത്തിന് ചെലവായത് മുഴുവന്‍ മടക്കിനല്‍കാന്‍ വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കൊമ്പിന്റെ നീളത്തില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍; ആനപ്രേമികള്‍ക്ക് നൊമ്പരമായി ഭോഗേശ്വര ചരിഞ്ഞു- വീഡിയോ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ