കശ്മീരിലെ ബാങ്ക് മാനേജറുടെ കൊല; 2 ഭീകരരെ സുരക്ഷാ സേന വധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 08:29 AM  |  

Last Updated: 15th June 2022 08:29 AM  |   A+A-   |  

kashmir

ഫയല്‍ ചിത്രം

 

കശ്മീർ: ജമ്മു കശ്മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്കറെ തൊയിബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയെയുമാണ് വധിച്ചത്. 

ബാങ്ക് മാനേജർ വിജയ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ മുഹമ്മദ് ലോണായിരുന്നു. ബാങ്ക് മാനേജറെ കുൽഗാമിൽ കഴിഞ്ഞ ദിവസം ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെ ഭീകരർക്ക് വേണ്ടി സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കിയിരുന്നു. 

രാജസ്ഥാൻ സ്വദേശിയാണ് വിജയ് കുമാർ. ബാങ്കിനുള്ളിൽ അതിക്രമിച്ച് കയറി ഭീകരർ വിജയ് കുമാറിന് നേരെ വെടിയുതിർത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തിൽ ഒളിച്ചു, നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ