സൈക്കിള്‍ ചവിട്ടുന്നതിനിടെ പുലി കുതിച്ചു ചാടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 05:31 PM  |  

Last Updated: 18th June 2022 08:38 AM  |   A+A-   |  

leopard

സൈക്കിള്‍ സവാരിക്കാരനെ പുലി ആക്രമിക്കുന്ന ദൃശ്യം

 

പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. പല വീഡിയോകളിലേയും ദൃശ്യങ്ങള്‍ കണ്ടാല്‍ നടുങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ വനത്തിനോട് ചേര്‍ന്നുള്ള റോഡില്‍ സൈക്കിള്‍ ഓടിച്ചുവരുന്ന യുവാവ് പുലിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. അസമില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.വനത്തിനോട് ചേര്‍ന്നുള്ള റോഡിലൂടെ സൈക്കിള്‍ ഓടിച്ചുവരികയാണ് യുവാവ്. റോഡില്‍ നിറയെ വാഹനങ്ങള്‍ ഉണ്ട്. ഈസമയത്ത് കാട്ടില്‍ നിന്ന് കുതിച്ചെത്തിയ പുലി, സെക്കിള്‍ സവാരിക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

 

പിന്നില്‍ നിന്ന് പുലി ആക്രമിക്കാന്‍ ശ്രമിക്കുന്നതും പെട്ടെന്നുള്ള ആക്രമണത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സെക്കിളില്‍ നിന്ന് യുവാവ് വീഴുന്നതും വീഡിയോയില്‍ കാണാം. സൈക്കിള്‍ വീണതോടെ പകച്ചുപോയ പുലി പിന്നീട് ആക്രമിക്കാന്‍ മുതിരാതെ, കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൃഷി കൊണ്ടൊന്നും ജീവിക്കാനാവില്ല, ഹെലികോപ്റ്റര്‍ വാങ്ങാന്‍ വായ്പ വേണം; ബാങ്കിനെ സമീപിച്ച് 22കാരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ