ചികിത്സയിലുള്ളവരുടെ എണ്ണം 63,063 ആയി; തുടര്‍ച്ചയായ രണ്ടാം ദിവസവം പന്ത്രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 09:56 AM  |  

Last Updated: 17th June 2022 09:58 AM  |   A+A-   |  

COVID UPDATES INDIA

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 12,837  പേര്‍ക്കാണ് വൈറസ് ബാധ. 14 പേര്‍ മരിച്ചു.

കഴിഞ്ഞ ഫെബ്രവരിക്ക് ശേഷം രാജ്യത്ത് ഇന്നലെയാണ് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ഇന്നലെ 7,985 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 63,063 ആണ്. 2.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 42682697 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 524817 ആയി.

ഈ വാര്‍ത്ത കൂടി വായിക്കാം 

ശമനമില്ലാതെ പ്രതിഷേധം; ബിഹാറിലും യുപിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു; ഫരീദാബാദില്‍ നിരോധനാജ്ഞ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ