കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ പരാമര്‍ശം; സായ് പല്ലവിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബജ്‌രംഗ് ദള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 07:26 AM  |  

Last Updated: 17th June 2022 07:50 AM  |   A+A-   |  

saipallavi

ഫയല്‍ ചിത്രം

 

ഹൈദരാബാദ്: നടി സായ് പല്ലവിക്കെതിരെ ബജ്‌രംഗ്ദള്‍ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം 'ഗ്രേറ്റ് ആന്ധ്ര' എന്ന പ്രാദേശിക ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി. ഹൈദരാബാദ് പൊലീസിൽ ആണ് പരാതി നൽകിയിരിക്കുന്നത്. 

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട കൊലയും പശുവിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും തമ്മിൽ ഒരു വ്യത്യാസവും കാണാനാകുന്നില്ലെന്ന് അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞത്. പരാമർശം വലിയ ചർച്ചയായതിനു പിന്നാലെ നടിക്കെതിരെ വലിയ തോതിൽ വിമർശനങ്ങളും ഉയർന്നു.

കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമർശം ചൂണ്ടിക്കാട്ടിയാണ് ബജ്‌രംഗ്ദള്‍
നേതാക്കൾ സായ് പല്ലവിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വിഡിയോ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

നാല് വര്‍ഷത്തിന് ശേഷം ആഗ്രഹിക്കുന്ന മേഖലയില്‍ ജോലി; മൂന്നിരട്ടി നിയമനം: അഗ്നിപഥില്‍ വിശദീകരണവുമായി കേന്ദ്രം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ