പുത്തന്‍ ബിഎംഡബ്ല്യൂവിന്റെ സ്പീഡ് പരിശോധിക്കാന്‍ റോഡിലൂടെ പാഞ്ഞു, കാറില്‍ ഇടിച്ചുകയറി, രണ്ടു മരണം; അറസ്റ്റ്

ഡല്‍ഹിയില്‍ 27കാരന്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 27കാരന്‍ അറസ്റ്റില്‍
അപകടത്തിന് കാരണമായ ബിഎംഡബ്ല്യു കാര്‍, ട്വിറ്റര്‍
അപകടത്തിന് കാരണമായ ബിഎംഡബ്ല്യു കാര്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 27കാരന്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 27കാരന്‍ അറസ്റ്റില്‍. അമിത വേഗതയില്‍ വന്ന് വാഗണ്‍ ആര്‍ കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തില്‍ കിടന്നുറങ്ങുന്നവരുടെ ദേഹത്തുകൂടി ബിഎംഡബ്ല്യു കാര്‍ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ വ്യവസായി സാഹില്‍ നാരംഗിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ദക്ഷിണ ഡല്‍ഹിയിലെ ലോധി റോഡ് മേല്‍പാലത്തിന് സമീപം പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.പുതിയ ബിഎംഡബ്ല്യു കാറിന്റെ വേഗത പരിശോധിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു, എതിര്‍വശത്തുകൂടി വന്ന വാഗണ്‍ ആര്‍ കാറില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ബിഎംഡബ്ല്യു മേല്‍പ്പാലത്തിന് സമീപം ഫുട്പാത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

റോഷ്‌നി (6), സഹോദരന്‍ അമീര്‍ (10) എന്നി കുട്ടികളാണ് മരിച്ചത്. കൂടാതെ, വാഗണ്‍ ആര്‍ െ്രെഡവറായ യതിന്‍ ശര്‍മക്കും ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.  

നോയിഡയിലെ വര്‍ക്ക്‌ഷോപ്പില്‍ സര്‍വീസിനായി കാര്‍ നല്‍കിയെന്നും തന്റെ അനന്തരവനാണ് കാര്‍ ഓടിച്ചതെന്നും അമ്മാവന്‍ മൊഴി നല്‍കി. അംഗീകൃത റിപ്പയര്‍ സെന്ററില്‍ നിന്ന് ബിഎംഡബ്ല്യു പൊലീസ് പിടിച്ചെടുത്തു. നിര്‍മാന്‍ വിഹാറിലെ വസതിയില്‍ നിന്നാണ് സാഹിലിനെ അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com