ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th June 2022 08:06 AM |
Last Updated: 17th June 2022 08:16 AM | A+A A- |

ഫയല്‍ ചിത്രം
ചെന്നൈ: നവജാതശിശുവിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. മധുരയ്ക്കു സമീപം ഉസിലംപെട്ടിയിലാണ് സംഭവം. ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ് ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചു തിന്ന നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
രക്തക്കറയുള്ള തുണി തെരുവുനായ്ക്കൾ കടിച്ചു തിന്നുന്നതു കണ്ട് സംശയം തോന്നിയ പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് തുറന്നു നോക്കുമ്പോൾ ശരീരം മുക്കാൽഭാഗത്തോളം നായ്ക്കൾ കടിച്ചു തിന്ന നിലയിലായിരുന്നു. കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തിൽ കേസെടുത്ത പൊലീസ്, ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊന്നുസാമി തിയേറ്ററിനു പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
നിരാശ വേണ്ട, വിനോദയാത്ര പോയി ആഘോഷിക്കാം; എസ്എസ്എല്‍സി തോറ്റവര്‍ക്കായി മാറാക്കര പഞ്ചായത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ