രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പരിഗണിക്കേണ്ടെന്ന് ഫാറൂഖ് അബ്ദുള്ള

പൊതുരംഗത്തും സജീവരാഷ്ട്രീയത്തിലും തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്
ഫറൂഖ് അബ്ദുള്ള/ പിടിഐ
ഫറൂഖ് അബ്ദുള്ള/ പിടിഐ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസമ്മത സ്ഥാനാര്‍ത്ഥിയായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഫാറുഖ് അബ്ദുള്ളയെയും പരിഗണിച്ചിരുന്നു. ഇതിനിടെയാണ് മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 

തന്റെ പേര് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ല.  തന്റെ പേര് നിര്‍ദേശിച്ച മമത ബാനര്‍ജിയെ നന്ദി അറിയിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കളോടും ആദരവുണ്ട്. ബഹുമാനപുരസ്സരം ഇത്തരമൊരാവശ്യം താന്‍ നിരസിക്കുന്നതായും ഫാറുഖ് അബ്ദുള്ള വ്യക്തമാക്കി. 

പൊതുരംഗത്തും സജീവരാഷ്ട്രീയത്തിലും തുടരാനാണ് താന്‍ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീര്‍ വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ തന്നെ ജമ്മു കശ്മീര്‍ ജനതയ്ക്കും രാജ്യത്തിനും കൂടുതല്‍ സേവനം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന എന്‍സിപി നേതാവ് ശരദ് പവാറും മത്സരത്തിനില്ലെന്ന് വ്യക്തമാക്കി  നേരത്തെ പിന്മാറിയിരുന്നു. പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തിന്റെ മുന്നില്‍ സജീവ പരിഗണനയിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com