ചികിത്സയിലുള്ളവര്‍ 70,000 കടന്നു, പ്രതിദിന രോഗികളില്‍ നേരിയ കുറവ്; ഇന്നലെ 12,899 പേര്‍ക്ക് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th June 2022 09:48 AM |
Last Updated: 19th June 2022 09:48 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 12,899 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം 13000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 72, 474 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി, മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് കണക്കില്‍ പ്രതിഫലിക്കുന്നത്. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനമാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം
അണയാതെ അഗ്നിപഥ് പ്രക്ഷോഭം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ സത്യാഗ്രഹം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ