മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍; ഭാരത് ബയോടെക്കിന്റെ പരീക്ഷണം വിജയം 

അടുത്ത മാസത്തോടെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഡൽഹി: മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക്.  പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. 

അടുത്ത മാസത്തോടെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി ലഭിച്ചാൽ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിനായിരിക്കും അതെന്ന്നെ ഭാരത് ബയോടെക് ചെയർമാൻ ഡോ കൃഷ്ണ എല്ല പറഞ്ഞു. 

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഈ വര്‍ഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഏതൊരു വാക്‌സിനേഷനിലും ബൂസ്റ്റര്‍ ഡോസ് എന്നത് പ്രധാനപ്പെട്ടതാണെന്നും പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നും ഭാരത് ബയോടെക് ചെയര്‍മാന്‍ പറഞ്ഞു. കോവിഡിനെ 100 ശതമാനവും ഇല്ലാതാക്കാന്‍ കഴിയില്ല. അതിനൊപ്പം ജീവിക്കാനും നിയന്ത്രിക്കാനും സമര്‍ഥമായ വഴികള്‍ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com