കോഴിയുടെ ആർത്തവ രക്തത്തിൽ നിന്നാണ് മുട്ട ഉണ്ടാകുന്നത്, കഴിക്കാൻ പാടില്ല: മേനക ​ഗാന്ധി 

മുട്ട കഴിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സർക്കാർ പരിപാടികൾ നിർത്തണമെന്നും മേനക പറഞ്ഞു
മേനക ഗാന്ധി
മേനക ഗാന്ധി

ബെം​ഗളൂരു: കോഴിയുടെ ആര്‍ത്തവ രക്തംകൊണ്ടാണ് മുട്ട ഉല്പാദിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് മേനക ഗാന്ധി. മുട്ട ഭക്ഷ്യയോഗ്യമല്ലെന്നും പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും മുട്ട കഴിക്കുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സർക്കാർ പരിപാടികൾ നിർത്തണമെന്നും മേനക പറഞ്ഞു. ഹൈദരാബാദില്‍ ശ്രീ ജയിന്‍ സേവ സംഘ് സംഘടിപ്പിച്ച പരിപാടിയിലാണ് മേനക ​ഗാന്ധിയുടെ അശാസ്ത്രീയ വാദം. 

"ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്. മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. അതുകൊണ്ടു  മുട്ട കുട്ടികൾ കഴിക്കാൻ അനുയോജ്യമല്ല", മേനക ​ഗാന്ധി പറഞ്ഞു. 

ബെം​ഗളൂരുവിൽ ശ്രീ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ​ഗാന്ധി ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ കുട്ടികൾ മുട്ട കഴിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഉപദേശിച്ചു. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധര്‍ മേനക ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com