യുക്രൈനിൽ നിന്നും ചൈനയിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് യോഗ്യതാപരീക്ഷ എഴുതാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 06:07 PM  |  

Last Updated: 19th June 2022 06:07 PM  |   A+A-   |  

doctor

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: യുക്രൈൻ, ചൈന എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കാനാകാതെ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കൽ വിദ്യാർഥികളെ സഹായിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ. പ്രാക്ടിക്കൽ പരീക്ഷ പങ്കെടുക്കാൻ സാധിക്കാത്ത അവസാനവർഷ വിദ്യാർഥികൾക്ക് വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്എംജിഇ) എഴുതാൻ അവസരം നൽകാനാണ് കമ്മിഷന്റെ തീരുമാനം. 

പഠിക്കുന്ന സ്ഥാപനത്തിൽ ഒരുവർഷത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ കോഴ്‌സ് പൂർത്തിയാക്കിയ വിദേശ മെഡിക്കൽ വിദ്യാർഥികൾക്കാണ് സാധാരണ എഫ്എംജിഇ പരീക്ഷയെഴുതാൻ അനുവാദമുള്ളത്. കോവിഡ്, യുദ്ധം തുടങ്ങിയ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷത്തേക്കുമാത്രമാണ് ഇളവുണ്ടാവുക.

വിദേശ മെഡിക്കൽ വിദ്യാർഥികൾ എഫ്എംജിഇ പാസായാൽ മാത്രമേ ഇന്ത്യയിൽ തുടർപഠനത്തിനും പ്രാക്ടീസ് ചെയ്യാനും സാധിക്കുകയുള്ളു. പരീക്ഷ പാസാകുന്നവർക്ക് ഇന്ത്യയിൽ രണ്ടുവർഷ ഇന്റേൺഷിപ്പിനുശേഷം ജോലിയിൽ പ്രവേശിക്കാം. പരീക്ഷ പാസായവർ ഇന്ത്യയിൽ ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പും ചെയ്യണം.

ഈ വാര്‍ത്ത കൂടി വായിക്കാം യുവാക്കള്‍ കഷ്ടപ്പെട്ട് സൈന്യത്തില്‍ ചേരുന്നത് ബിജെപി ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കാനല്ല; രൂക്ഷ വിമര്‍ശനവുമായി കെജരിവാള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ