സിദ്ധു മൂസെവാലയുടെ കൊലപാതകം; രണ്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയെ വെടിവെച്ചുകൊന്ന സംഘത്തിലെ രണ്ട് പ്രധാനികള്‍ അറസ്റ്റില്‍
സിദ്ദു മൂസേവാല
സിദ്ദു മൂസേവാല


ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയെ വെടിവെച്ചുകൊന്ന സംഘത്തിലെ രണ്ട് പ്രധാനികള്‍ അറസ്റ്റില്‍. ഷാര്‍പ്പ് ഷൂട്ടര്‍മാരായ പ്രിയവ്രത് ഫൗജി, കഷിഷ് എന്നിവരാണ് പിടിയിലായത്. ഗുജറാത്തിലെ മുന്ദ്രയില്‍നിന്നാണ് ഇവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രനേഡുകളും പിസ്റ്റളുകളും ഡിറ്റണേറ്ററുകളും തോക്കും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുമുണ്ട്.

ഹരിയാണയില്‍നിന്നുള്ള അധോലോക നായകനാണ് പ്രിയവ്രത്. രാംകരണ്‍ എന്നയാളുടെ സംഘത്തില്‍ ഷാര്‍പ്പ് ഷൂട്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍. മൂസെവാലയ്ക്കു നേരെ വെടിയുതിര്‍ത്ത സംഘത്തെ പ്രിയവ്രത് ആയിരുന്നു നയിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന സമയത്ത് ആസൂത്രകന്‍ ഗോള്‍ഡി ബ്രാറുമായി പ്രിയവ്രത് നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം.  മുന്‍പ് രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍, 2015ല്‍ അറസ്റ്റിലായിരുന്നു. 2021ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കൊലപാതക കേസിലെ പ്രതിയാണ് കഷിഷ്.

മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു ഷാര്‍പ്പ്ഷൂട്ടര്‍ സന്തോഷ് ജാധവ് നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. ജൂണ്‍ 18നാണ് ഇയാളെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസന്‍സില്ലാത്ത 13 പിസ്റ്റളുകളും എട്ട് മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തിയിരുന്നു. മെയ് 29നാണ് സിദ്ധു മൂസെവാല കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com