90 പേര്‍ക്ക് സഞ്ചരിക്കാം; ഇലക്ട്രിക് എസി ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഓഗസ്റ്റില്‍

ഒരു ബസ്സില്‍ പരമാവധി 78-90നും ഇടയില്‍ യാത്രക്കാക്ക് സഞ്ചരിക്കാനാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയിലെ ആദ്യ എസി ഡബിള്‍ ഡെക്കര്‍ ബസ് ഓഗസ്റ്റ് ഏഴിന് നിരത്തിലിറങ്ങും. ഒരു ബസ്സില്‍ പരമാവധി 78-90നും ഇടയില്‍ യാത്രക്കാക്ക് സഞ്ചരിക്കാനാകും. പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ടാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം

പ്രതിദിന യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 31 ലക്ഷത്തിലധികമാണ്. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതോടെ കൂടുതല്‍ ഡെബിള്‍ ഡെക്കര്‍ ബസുകള്‍ നിരത്തിലിറക്കേണ്ടിവരും. 

ബെസ്റ്റ് ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ ബസുകളും ഇലക്ട്രിക് ബസ്സുകളായിരിക്കുമെന്ന് 2021 ഒക്ടോബറില്‍ പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ അഭിപ്രായപ്പെട്ടിരുന്നു.  2028 ഓടെ ബെസ്റ്റിന്റെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് ബസുകളാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍, മുംബൈയില്‍ 16 റൂട്ടുകളിലായി 48 നോണ്‍ എസി ഡബിള്‍ ഡെക്കറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 900 ഡബിള്‍ ഡെക്കര്‍ ബസ്സുകള്‍ ഇറക്കാനാണ് തീരുമാനം. ഈ വര്‍ഷാവസാനത്തോടെ 225 ബസുകള്‍ നിരത്തിലിറക്കാനാവുമെന്ന് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com