പുലിയെ കാര്‍ ഇടിച്ചു, ബോണറ്റിന്റെ അടിയില്‍ കുടുങ്ങി പുളഞ്ഞു; പ്രാര്‍ഥനയുമായി സോഷ്യല്‍മീഡിയ- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 01:04 PM  |  

Last Updated: 21st June 2022 01:04 PM  |   A+A-   |  

leopard

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിന്റെ അടിയില്‍ പുലി കുടുങ്ങിയ നിലയില്‍

 

ഹൈവേയില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോണറ്റിന്റെ അടിയില്‍ പുലി കുടുങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗുരുതരമായി പരിക്കേറ്റ പുലി കാട്ടിലേക്ക് ഓടിമറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ബോളിവുഡ് നടി രവീണ ടണ്ടനാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പുലിയ്ക്ക് ആപത്ത് ഒന്നും സംഭവിക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രാര്‍ഥനകള്‍ നിറയുകയാണ്. പുലിക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

സംഭവം എവിടെയാണ് നടന്നത് എന്ന കാര്യം വ്യക്തമല്ല. ഹൈവേയില്‍ പുലിയെ കാര്‍ ഇടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിന്റെ അടിയില്‍ കുടുങ്ങി കിടക്കുന്ന പുലി, പിന്നീട് കാട്ടിലേക്ക് ഓടി മറയുന്നതാണ് വീഡിയോയുടെ അവസാനം. കാറിന്റെ മുന്‍ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

 

മറ്റൊരു വീഡിയോയില്‍ ഇടിയെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിന്റെ അടിയില്‍ പുലി അല്‍പ്പനേരം കുടുങ്ങി കിടക്കുന്നത് കാണാം. കുറച്ചുനേരം കഴിഞ്ഞ് വാഹനം പിന്നോട്ട് എടുത്ത് ഡ്രൈവര്‍ പുലിയെ രക്ഷിക്കുന്നതും കാട്ടിലേക്ക് ഓടിമറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ദേഷ്യത്തില്‍ ഒരു നിമിഷം പുലി കാറിനെ ആക്രമിക്കാന്‍ മുതിരുന്നുമുണ്ട്. എന്നാല്‍ നിമിഷങ്ങള്‍ക്കകം പിന്‍വാങ്ങി കാട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍  സ്വീകരിക്കണമെന്ന ആഹ്വാനത്തോടെയാണ് രവീണ ടണ്ടന്‍ വീഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

'ഉഗ്രപോരാട്ടം', കൂറ്റന്‍ അണലിയെ വിഴുങ്ങി മൂര്‍ഖന്‍, അമ്പരപ്പ്- വീഡിയോ 
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ