ഗുലാം നബി ആസാദിന് കോവിഡ്; ക്വാറന്റീനില്‍

വീട്ടില്‍ ക്വാറന്റീനിലാണെന്നും ഗുലാം നബി ആസാദ് ട്വിറ്ററില്‍ അറിയിച്ചു
ഗുലാം നബി ആസാദ്/ ഫയല്‍
ഗുലാം നബി ആസാദ്/ ഫയല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ക്വാറന്റീനിലാണെന്നും ഗുലാം നബി ആസാദ് ട്വിറ്ററില്‍ അറിയിച്ചു. 

രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 9,923 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ഇന്നലെ 17 പേര്‍ മരിച്ചു.

രാജ്യത്ത് 79,313 രോഗികളാണ് ഉളളത്. ടിപിആര്‍ നിരക്ക് 2.55 ശതമാനമാണ്. ഇന്നലെ രോഗമുക്തരായി 7293 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ കോവിഡ് മുക്തരായത് 42715193 പേരാണ്. മരിച്ചവരുടെ എണ്ണം 524890 ആയി. 

മഹാരാഷ്ട്രയില്‍ ഇന്നലെ പ്രതിദിനകോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ 5 ദിവസവും നാലായിരത്തിലധികമായിരുന്നു രോഗികള്‍. എന്നാലെ ഇന്നലെ 2345 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 2 പേര്‍ മരിച്ചു. മുംബൈയില്‍ 1,310 പേര്‍ക്കാണ് രോഗബാധ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം  79,38,103 ആയി. 

ഈ വാര്‍ത്ത കൂടി വായിക്കാം

രണ്ടാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; സോണിയ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com