ഷിന്‍ഡെ രണ്ട് മണിക്ക് മാധ്യമങ്ങളെ കാണും?; ഒപ്പം 24 എംഎല്‍എമാര്‍; ഫഡ്‌നാവിസ് ഡല്‍ഹിയിലേക്ക്; മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍

നിലവില്‍ കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് 9 എംഎല്‍എമാരുടെ കുറവാണുള്ളത്.
ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഷിന്‍ഡ /  ഫയല്‍
ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഷിന്‍ഡ / ഫയല്‍

ന്യഡല്‍ഹി: ഗുജറാത്തിലെ റിസോര്‍ട്ടില്‍ മന്ത്രി ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 24 ശിവസേന എംഎല്‍എമാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ സൂറത്തിലെ ലെ മെറീഡിയന്‍ ഹോട്ടലിലാണ് ഉള്ളത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഷിന്‍ഡെ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി.

നിലവില്‍ കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് 9 എംഎല്‍എമാരുടെ കുറവാണുള്ളത്. അനില്‍ ദേശ് മുഖും നവാബ് മാലിക്കും ജയിലിലും രമേഷ് ലതാകെ മരിച്ചതിനാലും നിലവിലെ അംഗങ്ങളുടെ എണ്ണം 285 ആണ്. നിലവിലെ സാഹചര്യത്തില്‍ ഒരുരാഷ്ട്രീയ പാര്‍്ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 143 എംഎല്‍എമാരാണ്. ബിജെപിക്ക് 134 എംഎല്‍എമാരുണ്ട്. 

കാണാതായ എംഎല്‍എമാരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. സൂറത്തിലെ ഹോട്ടലില്‍ ഗുജറാത്ത് പൊലീസ്  സുരക്ഷ ശക്തമാക്കി. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹര്‍ഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ എന്നിവരും ശിവസേന എംഎല്‍എമാര്‍ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.

അതേസമയംമഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ്ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മധ്യപ്രദേശോ രാജസ്ഥാനോ അല്ല മഹാരാഷ്ട്രയെന്ന് ബിജെപി ഓര്‍ക്കണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങള്‍ നടക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയിലേക്ക് തിരിച്ചു. 

ഇന്ന് കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നടക്കുന്നത് ജനാധിപത്യത്തെ കൊല്ലാനുള്ള ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ വിമര്‍ശിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് വൈകിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം മഹാരാഷ്ട്രയിലെ താനെയില്‍ ഏകനാഥ് ഷിന്‍ഡേയുടെ വസതിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വീടിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണിത്.

ഈ വാര്‍ത്ത കൂടി വായിക്കാം

അഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്; നിർണായക ചർച്ച
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com