കനത്ത മഴ, മണ്ണിടിച്ചില്‍; റോഡുകള്‍ തകര്‍ന്നു, കശ്മീരില്‍ ആയിരക്കണക്കിന് പേര്‍ കുടുങ്ങി (വീഡിയോ)

റോഡുകള്‍ സാധാരണ ഗതിയിലാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി
ചിത്രം: റെയിന്‍
ചിത്രം: റെയിന്‍


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയും മണ്ണിടിച്ചിലും.  ശ്രീനഗര്‍ ജമ്മു ഹൈവേയില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങി. ദേശീയ പാതയില്‍ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകള്‍ സാധാരണ ഗതിയിലാക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന്  പ്രധാന റോഡുകള്‍ അടച്ചിരുന്നു. തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥ് ഉള്‍പ്പെടെയുള്ള താഴ്‌വരകളില്‍ ശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു.

ഉദ്ധംപുര്‍ ജില്ലയിലെ സംറോളിയില്‍ ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന റോഡ് മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പെട്ട് ഒഴുകിപ്പോയി. റംബാനില്‍ നിര്‍മ്മാണത്തിലുണ്ടായിരുന്ന പാലത്തിന് കേടുപാട് പറ്റി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധിപേരെ മാറ്റി പാര്‍പ്പിച്ചു. 
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ തണുപ്പായിരുന്നു ഇത്തവണ ശ്രീനഗറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com