'ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാം'; നിര്‍ണായക നീക്കവുമായി പവാര്‍, സര്‍ക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് എന്‍സിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2022 07:47 PM  |  

Last Updated: 22nd June 2022 07:47 PM  |   A+A-   |  

pawar-udddhav

ശരദ് പവാര്‍, ഉദ്ദവ് താക്കറെ/പിടിഐ

 

മുംബൈ: മഹാരാഷ്ട്രയില്‍ മഹാസഖ്യ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ നീക്കവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി പവാര്‍ ചര്‍ച്ച നടത്തി. വിമത എംഎല്‍എമാരുടെ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാമെന്ന് പവാര്‍ നിര്‍ദേശം മുന്നോട്ടുവച്ചതായാണ് സൂചന. മന്ത്രിസഭ പുനസംഘടിപ്പിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മഹാസഖ്യ സര്‍ക്കാരിനെ എന്തുചെയ്്തും സംരക്ഷിക്കണമെന്ന്  പവാര്‍ ഉദ്ധവിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 

എംഎല്‍എമാരുടെ കാര്യത്തില്‍ ശിവസേന പ്രശ്‌നം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമെന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ പവാറുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ താഴെവീഴുമെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കവുമായി പവാര്‍ രംഗത്തുവന്നിരിക്കുന്നത്. 

അതേസമയം, വിമത എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. പിന്തുണയുള്ള 34 എംഎല്‍എമാരുടെ പട്ടികയും ഷിന്‍ഡെ പുറത്തുവിട്ടു. പിന്തുണ അറിയിച്ചുകൊണ്ട് ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും ഡപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. 

 

ഈ വാർത്ത കൂടി വായിക്കാം രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്; ഔദ്യോഗിക വസതി ഒഴിയും, 'ഹിന്ദുത്വത്തിനായി പോരാട്ടം തുടരും'​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ