11 വര്‍ഷത്തെ അധ്വാനം, മാരുതി 800നെ സോളാര്‍ കാറാക്കി ഗണിത അധ്യാപകന്‍; ഓട്ടോമാറ്റിക് സാങ്കേതികവിദ്യ- വീഡിയോ 

പതിനൊന്നു വര്‍ഷമാണ് തന്റെ സ്വപ്ന കാര്‍ നിര്‍മ്മിക്കുവാന്‍ ബിലാലിന് വേണ്ടിവന്നത്
സോളാര്‍ കാറിനൊപ്പം ബിലാല്‍, എഎന്‍ഐ
സോളാര്‍ കാറിനൊപ്പം ബിലാല്‍, എഎന്‍ഐ

ശ്രീനഗര്‍: പരമ്പരാഗത ഊര്‍ജ്ജവിഭവങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരികയാണ്. എണ്ണവില ഭാവിയിലും ഉയര്‍ന്ന തോതില്‍ തന്നെ നില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നു. ബദല്‍ എന്ന നിലയില്‍ ഇലക്ട്രിക് വാഹനം അടക്കം മറ്റു സാധ്യതകള്‍ തേടി കൊണ്ടിരിക്കുകയാണ് ലോകം. ഇതെല്ലാം മുന്നില്‍ കണ്ട് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ നിര്‍മ്മിച്ചിരിക്കുകയാണ് ശ്രീനഗര്‍ സ്വദേശിയായ ബിലാല്‍ അഹമ്മദ്. 

പതിനൊന്നു വര്‍ഷമാണ് തന്റെ സ്വപ്ന കാര്‍ നിര്‍മ്മിക്കുവാന്‍ ബിലാലിന് വേണ്ടിവന്നത്. 15 ലക്ഷം രൂപയാണ് ഗണിത അധ്യാപകന്‍ കൂടിയായ ബിലാല്‍ മുടക്കിയത്. 'ഞാന്‍ ഈ പദ്ധതി ആരംഭിച്ചപ്പോഴും അത് പൂര്‍ത്തിയാക്കിയ ശേഷവും ആരും എനിക്ക് സാമ്പത്തിക സഹായം നല്‍കിയില്ല. എന്നെ പിന്തുണച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇന്ത്യയുടെ ഇലോണ്‍ മസ്‌ക് ആകുമായിരുന്നു'- ബിലാല്‍ പറയുന്നു. പഴയ മാരുതി 800 കാറിനെ പരിഷ്‌കരിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

കാറുകളെ എന്നും സ്‌നേഹിച്ചിരുന്ന ഒരു വ്യക്തികൂടിയാണ് ഇദ്ദേഹം. ചെന്നൈയിലെ ഒരു നിര്‍മ്മാതാവില്‍ നിന്നാണ് കാറിനാവശ്യമായ സോളര്‍ പാനലുകള്‍ വാങ്ങിയത്. കുറഞ്ഞ വെളിച്ചത്തിലും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പാനലുകളാണ് തിരഞ്ഞെടുത്തത്.കാരണം കശ്മീരില്‍ സൂര്യപ്രകാശം വളരെ കുറവാണ്. അതുകൊണ്ട് പരമാവധി ഊര്‍ജ്ജം ഉത്പാദിപ്പിക്കുവാന്‍ വേണ്ടി മോണോക്രിസ്റ്റലിന്‍ സോളാര്‍ പാനലുകളാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. 

പൂര്‍ണമായി ഓട്ടോമാറ്റിക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് കാര്‍. വിവിധ വീഡിയോകളെ ആശ്രയിച്ചാണ് കാറിന് രൂപമാറ്റം വരുത്തിയത്. തുടക്കത്തില്‍ അംഗപരിമിതരെ ലക്ഷ്യമിട്ടാണ് കാറില്‍ മാറ്റം വരുത്താന്‍ തുടങ്ങിയത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ബിലാല്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com