എംഎല്‍എ ഒന്നു തള്ളി; പണി നടക്കുന്ന കെട്ടിടത്തിന്റെ തൂണ്‍ നിലം പൊത്തി; 'സര്‍വത്ര അഴിമതി'; വീഡിയോ

ഹോസ്റ്റല്‍ കെട്ടിടം സന്ദര്‍ശിക്കുന്ന സമയത്ത് നിര്‍മാണം പുരോഗമിക്കുന്ന ഒരു തൂണില്‍ പിടിച്ച് അദ്ദേഹം തള്ളിയതോടെയാണ് അത് നിലംപൊത്തിയത്. 
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലഖ്‌നൗ: നിര്‍മ്മാണത്തിലിരിക്കുന്ന കോളജ് കെട്ടിടത്തിന്റെ തൂണ്‍ എംഎല്‍എ ഒന്നും കൈകൊണ്ട് തൊട്ടപ്പോഴെ തകര്‍ന്നുവീഴുന്ന വിഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം എംഎല്‍എ 'തള്ളി വീഴ്ത്തിയത്'. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഴിമതിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വിഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.

റാണിഗഞ്ജില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന്റെയും ഹോസ്റ്റലുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു സമാജ്വാദി എംഎല്‍എ ഡോ. ആര്‍കെവര്‍മ. ഹോസ്റ്റല്‍ കെട്ടിടം സന്ദര്‍ശിക്കുന്ന സമയത്ത് നിര്‍മാണം പുരോഗമിക്കുന്ന ഒരു തൂണില്‍ പിടിച്ച് അദ്ദേഹം തള്ളിയതോടെയാണ് അത് നിലംപൊത്തിയത്. നാലു നിലക്കെട്ടിടമാണ് ഇവിടെ പണിയുന്നതെന്ന് എംഎല്‍എ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.


ബിജെപി ഭരണത്തില്‍ അഴിമതി ഒരു വിസ്മയമാണ്. എന്‍ജിനീയറിങ് കോളജ് നിര്‍മിക്കുമ്പോള്‍ ഇഷ്ടികകള്‍ അടുക്കിയിരിക്കുന്നത് സിമന്റ് പോലും ഉപയോഗിക്കാതെയാണ്'  അഖിലേഷ് പരിഹസിച്ചു.

ഇതേ സ്ഥലത്തെ നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ ഭാഗം പിടിച്ചു തള്ളുമ്പോള്‍ മറിഞ്ഞുവീഴുന്ന വിഡിയോ എംഎല്‍എയും പങ്കുവച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com