ചെന്നൈയില്‍ കനത്ത മഴ; ഓടുന്ന കാറിനു മുകളില്‍ മരം വീണ് 57കാരി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2022 11:09 AM  |  

Last Updated: 25th June 2022 11:09 AM  |   A+A-   |  

car_accident

ചിത്രം: എഎൻഐ

 

ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈയില്‍ ഓടുന്ന കാറിനു മുകളില്‍ മരം വീണ് 57കാരിക്ക് ദാരുണാന്ത്യം. ഓഫീസില്‍ നിന്ന് മടങ്ങിവരുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. 

വെള്ളിയാഴ്ച വൈകിട്ട് കെ കെ നഗറിലാണ് സംഭവം നടന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് ചെന്നൈയില്‍ പെയ്യുന്നത്. വരും ദിവസങ്ങളിലും ഇവിടെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്, തീവ്രമായ ലൈറ്റോ മേക്കപ്പോ പാടില്ല: മാർഗ്ഗനിർദ്ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷൻ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ