'അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത പാട്': പ്രധാനമന്ത്രി ജര്‍മ്മനിയില്‍

ജര്‍മ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജര്‍മ്മനിയില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സ്വീകരണം/പിടിഐ
ജര്‍മ്മനിയില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സ്വീകരണം/പിടിഐ

ബെര്‍ലിന്‍: 47 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഓരോ ഇന്ത്യക്കാരന്റേയും ഡിഎന്‍എയില്‍ അടങ്ങിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

'47 വര്‍ഷം മുമ്പ് ജനാധിപത്യത്തെ ബന്ധിയാക്കാനും തകര്‍ത്ത് കളയാനുമുള്ള ഒരു ശ്രമം നടന്നിരുന്നു. ഊര്‍ജ്ജസ്വമായ ഇന്ത്യയുടെ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് അടിയന്തരാവസ്ഥ'  മോദി പറഞ്ഞു. 

നമ്മള്‍ ഇന്ത്യക്കാര്‍ എവിടെ ജീവിച്ചാലും നമ്മുടെ ജനാധിപത്യത്തില്‍ അഭിമാനിക്കുന്നവരാണ്. ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയെന്ന് ഓരോ ഇന്ത്യക്കാരാനും പറയാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ജി7 ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി ജര്‍മനയിലെത്തിയത്.

പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നി വിഷയങ്ങളിലെ രണ്ട് സെഷനുകളില്‍ നരേന്ദ്ര മോദി സംസാരിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. 

ജര്‍മ്മനിയില്‍ നിന്നും പ്രധാനമന്ത്രി ജൂണ്‍ 28 ന് യുഎഇയിലെത്തും. യുഎഇ മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്താനാണ് മോദിയുടെ സന്ദര്‍ശനം. നുപുര്‍ ശര്‍മ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com