പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒഎന്‍ജിസി ഹെലികോപ്റ്റര്‍ കടലില്‍ വീണു; നാലുപേര്‍ മരിച്ചു

രണ്ടു പൈലറ്റുമാര്‍ അടക്കം ഒന്‍പതുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

മുംബൈ: അറബിക്കടലിലെ ഒഎന്‍ജിസിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കടലില്‍ വീണ അപകടത്തില്‍ നാലുപേര്‍ മരിച്ചു. മൂന്ന് ഒഎന്‍ജിസി ജീവനക്കാര്‍ അടക്കം നാലുപേരാണ് മരിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു പൈലറ്റുമാര്‍ അടക്കം ഒന്‍പതുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 

മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് സംഭവം. ഒഎന്‍ജിസിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണത്. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റര്‍ വീണത്.

ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിച്ചത്. ഹെലികോപ്റ്ററില്‍ ആറ് ഒഎന്‍ജിസി ജീവനക്കാരും ഒഎന്‍ജിസിയ്ക്ക് വേണ്ടി കോണ്‍ട്രാക്ട് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. അപകടത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഓയില്‍ റിഗ്ഗിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാദൗത്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com