കാർ ബൈക്കിൽ ഇടിച്ച് ​ഗുരുതര പരിക്ക്; ഹെൽമറ്റ് ധരിച്ചില്ല, നഷ്ടപരിഹാരം 15ശതമാനം കുറച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 08:18 AM  |  

Last Updated: 28th June 2022 08:18 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ചെന്നൈ: അപകടസമയത്ത് ഹെൽമറ്റ് ധരിക്കാത്തതിനാൽ പരിക്കേറ്റവരുടെ നഷ്ടപരിഹാരത്തുക 15% കുറച്ചു. മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) ആണ് തുക കുറച്ചത്. 2016 ജൂലൈ 17നുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി. 

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശികളായ രമേഷ് കുമാർ, അരുൺ എന്നിവർ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. അമിതവേ​ഗത്തിലെത്തിയ കാർ ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രമേശ് 83 ദിവസവും അരുൺ 47 ദിവസവും ചികിത്സയിലായിരുന്നു. എന്നാൽ അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് ക്രോസ് വിസ്താരത്തിൽ ഇരുവരും സമ്മതിച്ചു. തുടർന്നാണ് തുക കുറച്ചത്. 

ബൈക്ക് ഓടിച്ചിരുന്ന രമേഷിന് 6.46ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും 96,000 രൂപ കുറച്ച ശേഷമാണ് നൽകിയത്. അരുണിന് 21,000 രൂപ കുറച്ച് 1.2 ലക്ഷം രൂപ അനുവദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പുതിയ സൈബർ സുരക്ഷാ മാർഗരേഖ ഇന്നു മുതൽ; വിവരച്ചോർച്ചയും ഡിജിറ്റൽ ആൾമാറാട്ടവുമെല്ലാം റിപ്പോർട്ട് ചെയ്യണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ