ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പണം നല്‍കിയില്ല; ബിഎസ്‌സി വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2022 03:05 PM  |  

Last Updated: 28th June 2022 03:07 PM  |   A+A-   |  

fight between two students over a birthday party

പ്രതീകാത്മക ചിത്രം

 

ജലന്ധര്‍: ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് വിദ്യര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കോളജ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ജലന്ധറിലെ ഡിഎംവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ്ങ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഞായറാഴ്ച രാത്രി ഹോസ്റ്റിലില്‍ വച്ചായിരുന്നു സംഭവം.

ബിഹാര്‍ സ്വദേശികളായ രണ്ടുവിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പണം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് രണ്ടുപേരും താഴോട്ടുവീഴുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള മറ്റേയാളുടെ നിലഗുരുതരമാണ്.

ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ഥിക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസ് എടുത്തതായി അഡീഷണല്‍ ഡിജിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒന്‍പതു പേരുമായി ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണു; രക്ഷാപ്രവര്‍ത്തനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ