ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2022 04:35 PM  |  

Last Updated: 29th June 2022 04:41 PM  |   A+A-   |  

Election Commission of India bans

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം 5 ന് പുറത്തിറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം 19 ആയിരിക്കും. സൂക്ഷ്മപരിശോധന 20 ന് നടക്കും.  

പാര്‍ലമെന്റ് അംഗങ്ങളാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളജിലുള്ളത്. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓ​ഗസ്റ്റ് 11 ന്  അവസാനിക്കും.

ഈ വാർത്ത കൂടി വായിക്കാം 

'നിയമ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല'; യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ