55 കിലോ ഭാരമുള്ള കൂറ്റന്‍ ടെലിയ ഭോല; വിറ്റത് 13 ലക്ഷം രൂപയ്ക്ക് 

ഇവിടെ 55 കിലോ വരുന്ന മത്സ്യത്തിന് ലഭിച്ച വിലയാണ് ഇപ്പോൾ അതിശയിപ്പിക്കുന്നത്. 13 ലക്ഷം രൂപയ്ക്കാണ് ടെലിയ ഭോല ഇവിടെ ലേലം ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


കൊൽക്കത്ത: ബം​ഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ കടൽ മത്സ്യ ലേല കേന്ദ്രമാണ്. ഇവിടെ 55 കിലോ വരുന്ന മത്സ്യത്തിന് ലഭിച്ച വിലയാണ് ഇപ്പോൾ അതിശയിപ്പിക്കുന്നത്. 13 ലക്ഷം രൂപയ്ക്കാണ് ടെലിയ ഭോല ഇവിടെ ലേലം ചെയ്തത്. 

വിരളമായി മാത്രം ലഭിക്കുന്ന ടെലിയ ഭോല വലിയ വില ലഭിക്കുന്ന മത്സ്യമാണ്. ടെലിയ ഭോലയെ കുറിച്ച് അറിഞ്ഞതോടെ  തന്നെ വിനോദ സഞ്ചാരികൾ ലേല കേന്ദ്രത്തിലേക്ക് ഒഴുകി. മൂന്ന് മണിക്കൂർ വരെ ലേലം നീണ്ടു. ഒടുവിൽ കിലോയ്ക്ക് 26,000 രൂപയ്ക്കാണ് മത്സ്യം വിറ്റത്. മൊത്തം 13 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. 

ടെലിയ ഭോലയുടെ വയറ്റിൽ നിന്നുമുള്ള ചില ഭാ​ഗങ്ങൾ മരുന്നുണ്ടാക്കാൻ ഉപയോ​ഗിക്കും. അതാണ് ഇതിന് ഇത്രയും വില ലഭിക്കാൻ കാരണം.  
നേരത്തെ കൽക്കത്തയിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി ഏഴടി നീളമുള്ള ടെലിയ ഭോലയെ വിറ്റിരുന്നു. അന്ന് 36 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com