കോവിഡ് രോഗികള്‍ ഒരുലക്ഷം കടന്നു; ഇന്നലെ 18,000ന് മുകളില്‍; മരണം 39

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 09:56 AM  |  

Last Updated: 30th June 2022 09:59 AM  |   A+A-   |  

covid india

പ്രതീകാത്മക ചിത്രം

 


ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ പതിനെട്ടായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്.

24 മണിക്കൂറിനിടെ 18,819 പേരാണ് പുതിയ രോഗികള്‍. 39 പേര്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,116 ആയി. സജീവകേസുകള്‍ 1,04,555 ആണ്. 13, 827 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസത്തേതില്‍ നിന്നും രോഗികളുടെ എണ്ണത്തില്‍ 4,953 ആണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്. രാജ്യത്തെ ഭൂരിഭാഗം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്നലെ കേരളത്തില്‍  4,500ലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 3,500ലധികമാണ് പ്രതിദിനരോഗികളുടെ എണ്ണം.

ഈ വാർത്ത കൂടി വായിക്കാം 

വൈദ്യുതിക്കമ്പി ഓട്ടോയിലേക്ക് പൊട്ടിവീണു; 8 പേര്‍ വെന്തുമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ