അവിഹിതബന്ധമെന്ന് സംശയം; ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ചു; അറസ്റ്റ്

പന്ത്രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വെല്ലൂര്‍:  അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 59കാരന്‍ ഭാര്യയുടെ മേല്‍ ആസിഡ് ഒഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വേലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പന്ത്രണ്ട് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് പത്തും ഏഴും വയസുള്ള രണ്ടുകുട്ടികളുണ്ട്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആറ് വര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസം. 

ഒരാഴ്ച മുന്‍പ് വേലു ഭാര്യയുമായി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. അതിനിടെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടിക്കാഴ്ച വഷളാവുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയുമായി ഇയാള്‍ വഴക്ക് തുടരുകയും ചെയ്തു. ബുധനാഴ്ച ഇയാള്‍ യുവതിക്ക് നേരെ  ആസിഡ് ഒഴിക്കുകയായിരുന്നു.

പൊള്ളലേറ്റ് നിലത്തുവീണ സ്ത്രീയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വേലുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com