ഐപിഎല്‍ വാതുവെപ്പില്‍ പണം നഷ്ടമായത് വീട്ടില്‍ പറഞ്ഞു; മകനെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി, 32കാരന്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 10:16 PM  |  

Last Updated: 30th June 2022 10:16 PM  |   A+A-   |  

CRIME SCENE

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ മകനെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി. 12 കാരനായ നിഖില്‍ കുമാറാണ് മരിച്ചത്. പിതാവ് 32കാരനായ മണികണ്ഠയാണ് ക്രൂരകൃത്യം ചെയ്തത്.

കോലാര്‍ ജില്ലയിലാണ് സംഭവം. ബാര്‍ബര്‍ തൊഴിലാളിയായ മണികണ്ഠ ഐപിഎല്‍ വാതുവെപ്പിന് അടിമയായിരുന്നു. ഐപിഎല്‍ ടൂര്‍ണമെന്റിനിടെ വാതുവെപ്പില്‍ ഇയാള്‍ക്ക് ധാരാളം പണം നഷ്ടമായിരുന്നു. ഇക്കാര്യം അറിഞ്ഞ മകന്‍ വിവരം അമ്മയെ അറിയിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കായി. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.

മണികണ്ഠ പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു വാതുവെപ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്. ഈ വിവരം കുട്ടി അമ്മയോട് പറഞ്ഞു. ഇക്കാര്യം ചോദിച്ച് ഭാര്യ മണികണ്ഠയുമായി വഴക്കിട്ടു. 

നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

കുരങ്ങനെ കല്ലെറിഞ്ഞ് കൊന്നു; യുപിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, സംഭവം ഇങ്ങനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ