എഎപി കോണ്‍ഗ്രസിന്റെ തലവര മാറ്റുമോ?; എംജിപിയെ കൂടെക്കൂട്ടാന്‍ ബിജെപി; ഗോവയില്‍ സഖ്യനീക്കങ്ങള്‍ സജീവം 

ഗോവയില്‍ തൂക്ക് മന്ത്രിസഭ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ സഖ്യനീക്കം ആരംഭിച്ച് ബിജെപിയും കോണ്‍ഗ്രസും
ബിജെപി, കോണ്‍ഗ്രസ് പതാകകള്‍
ബിജെപി, കോണ്‍ഗ്രസ് പതാകകള്‍

ഗോവയില്‍ തൂക്ക് മന്ത്രിസഭ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ സഖ്യനീക്കം ആരംഭിച്ച് ബിജെപിയും കോണ്‍ഗ്രസും. തൂക്ക് മന്ത്രിസഭ വരുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ജന്‍ കി ബാത്ത് സര്‍വെ ബിജെപിക്കും കോണ്‍ഗ്രസിനും 17 സീറ്റ് വീതമാണ് പ്രവചിക്കുന്നത്. സീ വോട്ടര്‍ കോണ്‍ഗ്രസിന് 16ഉും ബിജെപിക്ക് 15ഉം സീറ്റ് പ്രവചിക്കുന്നു. െൈടംസ്് നൗ പ്രവചനം ബിജെപിക്ക് 14ഉം കോണ്‍ഗ്രസിന് 16ഉം ആണ്. ഒന്നുമുതല്‍ നാലുവരെ സീറ്റുകളാണ് എക്‌സിറ്റ് പോളുകളില്‍ എഎപിയ്ക്ക് പ്രവചിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ സജീവമാക്കി ഇരു പാര്‍ട്ടികളും രംഗത്തുവന്നിരിക്കുന്നത്. 

എംജിപിയെ കൂടെക്കൂട്ടാന്‍ ബിജെപി

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യുമായി കേന്ദ്രനേതൃത്വം ചര്‍ച്ചയിലാണെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പറഞ്ഞു. 

'ബിജെപി 22 സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്നാണ് പ്രതീക്ഷ. എംജിപിയുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപി തേടും'- പ്രമോദ് സാവന്ത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

2017ല്‍ 13 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. 17 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ എംജിപിയുമായും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി ബിജെപി അധികാരം പിടിക്കുകയായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് എംജിപി മത്സരിച്ചത്. 

നിലപാട് മാറ്റി കോണ്‍ഗ്രസ് 

ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ, സഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. തനിച്ച് ഭൂരിപക്ഷം ലഭിച്ചാലും ബിജെപി വിരുദ്ധ ശക്തികളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് ഗോവയുടെ ചാര്‍ജുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ബിജെപിയുമായി സഹകരിക്കാത്ത ഏത് പാര്‍ട്ടിയുമായും സഖ്യധാരണയുണ്ടാക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് ദിനേശിന്റെ നിലപാട്. നാല് സീറ്റുവരെ സാധ്യത കല്‍പ്പിക്കുന്ന എഎപിയുടെയും എംജിപിയുടെയും നിലപാട് കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com