ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു, 68കാരി വാട്‌സാപ്പ് നമ്പര്‍ കൈമാറി; വിവാഹവാഗ്ദാനം നല്‍കി 11 ലക്ഷം തട്ടി; അറസ്റ്റ്

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും വാട്‌സാപ്പ് നമ്പറുകള്‍ പരസ്പരം കൈമാറുകയും ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 68കാരിയായ വിധവയെ വിവാഹവാഗ്ദാനം നല്‍കി 11 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. യുകെ  സ്വദേശിയാണെന്ന് പറഞ്ഞാണ് സാമൂഹികമാധ്യമത്തിലൂടെ ഇവര്‍ പരിചയപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ വച്ചാണ് പീറ്റര്‍ എന്‍സെഗ്വു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

താന്‍ ബിസിനസുകാരനാണെന്നും യുകെ സ്വദേശിയാണെന്നും പറഞ്ഞാണ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. വ്യാജഅക്കൗണ്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഹെന്‍ഡേഴ്‌സണ്‍ സെബാസ്റ്റ്യന്‍ എന്ന പേരിലാണ് സ്ത്രീയെ കബളിപ്പിച്ചത്. ഇയാളുടെ ഫോട്ടോയ്ക്ക് പകരം മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചതെന്നും  സ്ത്രീ പറയുന്നു. 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ ഇരുവരും വാട്‌സാപ്പ് നമ്പറുകള്‍ പരസ്പരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് വിദേശകറന്‍സികളും സ്വര്‍ണവും മറ്റ് സമ്മാനങ്ങളും അയച്ചതായും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാത്തതിനാല്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇയാള്‍ സ്ത്രീയോട് പറഞ്ഞു.  യുകെയില്‍ നിന്ന്  അടുത്തിടെ താന്‍ ഇന്ത്യയിലെത്തുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതായും പൊലീസ് പറഞ്ഞു.

വിവാഹവാഗ്ദാനം നല്‍കി സൗഹൃദം ദൃഡമായതോടെ ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ വിശദാംശങ്ങള്‍ സ്ത്രീ ഇയാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. അക്കൗണ്ട് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതിനാല്‍ ഇയാള്‍ പണം പിന്‍വലിച്ചത് ഇവര്‍ അറിഞ്ഞിരുന്നില്ല.തുടര്‍ന്ന് ഞെട്ടിപ്പോയ യുവതി പ്രതിയെ വിളിച്ച് പണത്തെ കുറിച്ച് അന്വേഷിച്ചു. തന്റെ സുഹൃത്തിന് പണം ആവശ്യമായതിനാലാണ് തുക പിന്‍വലിച്ചതെന്ന് പറഞ്ഞു. പിന്നീടാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com