ആദായനികുതി ഓഫിസുകൾ ഈ മാസം എല്ലാ ശനിയാഴ്ചയും 

കേരളത്തിലടക്കം ഓഫിസുകൾക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഓഫിസുകൾ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവർത്തിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ നിർദേശത്തെ തുടർന്നാണിത്. പ്രിൻസിപ്പൽ കമ്മിഷണർ തലം വരെയുള്ള ഓഫിസുകൾ തുറന്നുപ്രവർത്തിക്കും. 

ഇതനുസരിച്ചു കേരളത്തിലടക്കം ഓഫിസുകൾക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും. നികുതിദായകരുടെ പരാതികൾക്കു ചെവികൊടുക്കാത്ത കേന്ദ്രനികുതി ബോർഡുകളെ വിമർശിച്ച ധനമന്ത്രി നികുതിദായകരുടെ പ്രശ്നങ്ങൾ കേൾക്കാൻ ബോർ‌ഡുകൾ തയാറാകണമെന്ന് നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com