ഇന്ത്യയിൽ കോവിഡ് കുറയുന്നു, 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ; കേരളവും ആശ്വാസതീരത്തേക്ക് 

0.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ.  ‍2020 മേയ് 12നുശേഷം ഏറ്റവും കുറവ് കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. 3614 ആണ് ഇന്നലത്തെ പ്രതിദിന സ്ഥിരീകരണനിരക്ക്. 0.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2020 മേയ് 12ന് 3,604 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. 

കോവിഡ് അതിതീവ്രവ്യാപ‍നത്തിന്റെ ആശങ്ക സംസ്ഥാനത്തും കുറഞ്ഞുതുടങ്ങി. കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കു‍ന്നവരുടെയും എണ്ണം കേരളത്തിൽ ഗണ്യമായി കുറഞ്ഞു. മരണനിരക്കിലും കുറവുണ്ട്. നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ ഇരുനൂറിൽ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 7 ജില്ലകളിൽ നൂറിൽ താഴെയും. ‌

രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി. നിലവിൽ ചികിത്സയിൽ 40,559 പേർ മാത്രമാണുള്ളത്. ആകെ മരണം 5,15,803.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com